ഹൂസ്റ്റൺ: അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികം സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ചർച്ച് ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തിൽ ആഘോഷപൂർവം ആചരിച്ചു. ജൂലൈ നാലിന് ദേശീയ പതാക ഉയർത്തിക്കൊണ്ട് ആരംഭിച്ച ആഘോഷങ്ങളുടെ സമാപന സമ്മേളനം അഞ്ചിന് വിശുദ്ധ കുർബാനയ്ക്കുശേഷം നടന്നു.
ഇടവക വികാരി റവ. ഫാ. രാജേഷ് കെ. ജോൺ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ഫോർട്ട് ബെൻഡ് കൗണ്ടി 387-ാം ഫാമിലി കോടതി അസോസിയേറ്റ് ജഡ്ജിയായ ഹോണറബിൾ ജഡ്ജ് ജെറ്റി എബ്രഹാമിനെ ചടങ്ങിൽ ഇടവക മെമന്റോ നൽകി ആദരിച്ചു.
പുതുതായി വൈദികപട്ടം സ്വീകരിച്ച റവ. ഫാ. ഗീവർഗീസ് ജോൺ (ടോബിയച്ചൻ) ഇടവകയുടെ അനുമോദനവും ഉപഹാരവും ഏറ്റുവാങ്ങി.